രക്തത്തിൽ നിന്നും ശരീരത്തിലെ മാലിന്യത്തെ വേർതിരിച്ചെടുക്കലാണ് വൃക്കയുടെ പ്രധാന ധർമം . ചില സമയം സോൾട്ടോ മിനറലുകളോ വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപാന്തരം പ്രാപിക്കുന്നു. ഇതിന്റെ വലിപ്പം ചെറിയ പഞ്ചസാര തരി മുതൽ ചെറിയ പിങ്ങ് പോങ്ങ് ബോളിന്റെ അത്ര വരെ ആകാം . വളരെ ചെറിയ കല്ലുകൾ മൂത്രത്തിൽ കൂടി പുറത്തു പോകുന്നു, അല്ലാത്തത് യൂറിൻ കടന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ കഠിനമായ വേദന ഉണ്ടാകുന്നു . മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ തോത് കൂടുന്നത് കല്ലുണ്ടാകാൻ കാരണമാകുന്നു.
- മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന
- മൂത്രത്തിൽ രക്തത്തിന്റെ അംശം
- ഓക്കാനം
- ഛർദ്ദി
- കഠിനമായ പുറം അല്ലെങ്കിൽ വയറു വേദന
- പിങ്ക് ചുവപ്പ്, തവിട്ട് എന്നീ നിറങ്ങളിൽ മൂത്രം പോകുക
- നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക
- ഇടക്കിടക്കുള്ള പനി
- അണുബാധ
- ചെറിയ അളവിൽ മൂത്രമൊഴിക്കുക
കിഡ്നി സ്റ്റോൺ ചികിത്സാ
ഡോക്ടർ ആദ്യം രോഗിയോട് വിവരങ്ങൾ ചോദിക്കുന്നു. അതിനു ശേഷം ബ്ലഡ് ടെസ്റ്റ് , യൂറിൻ ടെസ്റ്റ് , ഇമേജിങ് ടെസ്റ്റ് എന്നിവ ചെയ്യാൻ നിർദേശിക്കുന്നു . ഇതിൽ നിന്നും കല്ലിന്റെ വലുപ്പം , രാസഘടന എന്നിവ വ്യക്തമായി മനസിലാക്കാം . കിഡ്നി സ്റ്റോണിന്റെ വലുപ്പത്തിനനുസരിച്ചാണ് ഡോക്ടർമാർ ചികിത്സാ നിശ്ചയിക്കുന്നത് . കല്ല് വലുതാണെങ്കിൽ രക്തസ്രാവമോ കിഡ്നി തകരാറോ ഉണ്ടാകാൻ ഇടയുണ്ട് .

- extracorporeal ഷോക്ക് വേവ് lithotripsy (ESWL) എന്ന ചികിത്സായിൽ ഡോക്ടർമാർ അതിശക്‌തമായ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് കല്ല് പൊടിക്കുന്നു. ഇത് മൂത്രത്തിലൂടേ കടന്നുപോവുന്നു. ഈ പ്രക്രിയ 45 60 മിനിട്ട് നീണ്ടുനിൽക്കും.
- വളരെ വലിയ കല്ലുകൾ Percutaneous Nephrolithotomy സർജറി വഴി നീക്കം ചെയ്യുന്നു .
- വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി ഡോക്ടർ ഒരു ചെറിയ ട്യൂബ് ( സ്കോപ്പ് ) രോഗിയുടെ വയറ്റിലേക്ക് കടത്തി വിടുന്നു. എന്നിട്ട് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കല്ല് പൊടിക്കുന്നു ശേഷം ഇത് മൂത്രത്തിലൂടേ കടന്നുപോവുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കുക : specialistshospital.com
ഇമെയില്‍ അയക്കുക : specialistshospitalkochi@gmail.com
ഇമെയില്‍ അയക്കുക : specialistshospitalkochi@gmail.com